തിരുവനന്തപുരത്ത് അരുവിക്കരയിൽ ആറ്റിൽച്ചാടിയ പ്രണയിതാക്കളിൽ ഒരാൾ മരിച്ചു
അരുവിക്കര സ്വദേശി ശബരിയാണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി. പെൺകുട്ടിയുടെ സഹോദരന്റെ മുന്നിൽവെച്ചാണ് ഇരുവരും പുഴയിൽ ചാടിയത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് ശബരിയും പെൺസുഹൃത്തും ആറ്റിൽ ചാടിയത്. ഒഴുക്കിൽപ്പെട്ട് ശബരി മരിച്ചു. ശബരിയും പെൺകുട്ടിയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് കനത്തതോടെയാണ് ഇവർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.