മയക്കുമരുന്ന് കേസിൽബിനീഷ് കോടിയേരി അറസ്റ്റിൽ





ബെംഗളുരു:  മയക്ക്മരുന്നു കേസില് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‌ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ബെംഗളുരുവില്വെച്ചാണ് സംഭവം. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് എന്‌ഫോഴ്‌സ്‌മെന്റ് അറസ്റ്റ് രേഖപ്പെടുത്തിയത്.  

പരപ്പന അഗ്രഹാര ജയിലില് വച്ച് നടന്ന എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലില് മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് നിര്ണായക വെളിപ്പെടുത്തല് നടത്തിയിരുന്നു. ബിനീഷിന്റെ നിര്‌ദേശം അനുസരിച്ചാണ് പല ബിസിനസുകള്ക്കും താന് പണംമുടക്കിയതെന്ന് അനൂപ് മുഹമ്മദ് പറഞ്ഞിരുന്നു. ഇങ്ങനെ പണം നല്കിയവരില് നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‌സി സംശയിക്കുന്നു.




Previous Post Next Post