ഇടുക്കി :ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ കൈമാറ്റവും വീടുകളുടെ തറക്കല്ലീടലും ഇന്ന് നടക്കും. കുറ്റിയാര്‍വാലിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണിയാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്.
റവന്യൂ വകുപ്പ് കണ്ടെത്തിയ എട്ട് പേര്‍ക്കാണ് ഭൂമി അനുവദിക്കുന്നത്. കെഡിഎച്ച് വില്ലേജില്‍ ഉള്‍പ്പെട്ട കുറ്റിയാര്‍വാലിയിലെ സര്‍വേ നമ്പര്‍ 1264ല്‍പ്പെട്ട 50 സെന്റ് ഭൂമിയാണ് എട്ട് പേര്‍ക്കായി നല്‍കുന്നത്. അഞ്ച് സെന്റ് ഭൂമിയുടെ പട്ടയവും ഇതോടൊപ്പം തന്നെ നല്‍കും.