'നേരേ പറയും ലുട്ടാപ്പി*
അധ്യായം : 3
👿👿👿കാല് വാരലും തള്ളിപ്പറയലും...
ഇന്ന് ലുട്ടാപ്പി ചുമ്മാതൊന്ന് പാമ്പാടി വരെപ്പോയതാ
ആദ്യം വിശ്വസിച്ചില്ലന്നേ...
❗❗❗❗
പിന്നീടാണ് സത്യമാണെന്ന് അറിഞ്ഞത്.
സംഗതി ഏതായാലും പൊളിച്ചു
സംഭവം നമ്മുടെ പാമ്പാടിയുടെ 6 ആം വാർഡിലാണ്. നിലവിൽ കോൺഗ്രസ് അനുഭാവികളുടെ വാർഡ് ആണെന്ന് ലുട്ടാപ്പി ആദ്യ അധ്യായത്തിൽ പറഞ്ഞിരുന്നു, വായിക്കാത്തവർ ഒന്ന് വായിച്ചോണേ 👿
നിലവിൽ ഒരു സ്വതന്ത്രൻ മത്സര രംഗത്ത് മുന്നേക്കൂട്ടി കരുക്കൾ നീക്കി, പുള്ളിക്കാരൻ ആദ്യ വാർഡ് സന്ദർശനം പൂർത്തിയാക്കി പുള്ളി കോൺഗ്രസ് കാരൻ ആണെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ .... തുടർന്ന് 2 ദിവസം മുമ്പ് കോൺഗ്രസ്സുകാർ അവരുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ഒരു വനിതയാണ് സ്ഥാനാർത്ഥി .. ഈ സ്ഥാനാർത്ഥി കുപ്പായം ലഭിക്കാൻ പാമ്പാടിയിൽ കൊറെപ്പേർ പുതിയ ഖദർ ഒക്കെ വാങ്ങി തേച്ച് റെഡിയായി ഇരിക്കുമ്പോളാണ് വനിതയെ ഔപചാരികമായി പ്രഖ്യാപിച്ചത്. തേച്ചൊട്ടിച്ച പോലെയായി നമ്മുടെ ടീംസ് എല്ലാം ..........പിന്നെ ഉള്ളിൽ കലിപ്പ്........... മാരക കലിപ്പ്
😡😡😡😡😡😡
അപ്പോളാണ് കഴിഞ്ഞ ദിവസം വരെ ചങ്കാണ് കോൺഗ്രസ്സ് , 'മത്തങ്ങയാണ് കോൺഗ്രസ്സ് , എൻ്റെ രക്തം കോൺഗ്രസ്സ് എന്നൊക്കെ പറഞ്ഞ് നടക്കുകയും ഒപ്പം കഴിഞ്ഞ 5 വർഷം കോൺഗ്രസ്സിൻ്റ ഭരണ സമിതിയിലെ പഞ്ചായത്ത് മെമ്പറുമായ ഒരാൾ ഒറ്റച്ചാട്ടത്തിന് മറുകണ്ടം പിടിച്ചു, എന്നിട്ട് പാർട്ടിയങ്ങ് മാറി L D F ആയി ജനം ശശിയുമായി
ബുഹു ..'ഹു ... ഹാ 😆😆😆😆😆
(ഞാൻ ..ചിരിച്ചതാണ് )
നിലവിൽ 6 ആം വാർഡിൽ നടക്കാൻ പോകുന്നത് കോൺഗ്രസ്സിൻ്റെ പ്രവർത്തകർ തമ്മിലുള്ള ത്രികോണ മത്സരമാണെന്ന് ചുരുക്കിപ്പറയാം. ഇടതു പാർട്ടിയിലെ ഒരു മുതിർന്ന ആളോട് ലുട്ടാപ്പി ചോയിച്ചു എന്നാ പരിപാടിയാ ഇതെന്ന്
അപ്പോ പുള്ളി പറയുകയാണ്
താത്വികമായ ഒരു പ്രതിക്രിയാ വാദത്തിൻ്റെ മൂല്യച്യുതികളിൽ അടിസ്ഥാന വർഗ്ഗത്തിനു വേണ്ടി ആന്തരികമായ ചില സംവേദനങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞ സർഗ്ഗസൃഷ്ടിയാണ് ഞങ്ങടെ സ്ഥാനാർത്ഥി എന്ന്
വല്ലോം മനസിലായോ ??? എനിക്കൊന്നും കത്തിയില്ല...
💡💡💡💡💡💡
അപ്പോ അടുത്തിരുന്ന വിക്രമനും മുത്തുവും പറയുവാ
" *ഡാ ലുട്ടാപ്പാട്ടി ഇതിനെയാണ് ഉഡായിപ്പെന്ന് പറയൂന്നത്* "
ബുഹു ... ഹ...ഹാ
( ഞാനല്ല ,വിക്രമൻ ചിരിച്ചതാ )
😁😁😁😁😁
എന്തായാലും പുതിയ പാരകൾ അവർ അങ്ങോട്ടും ഇങ്ങോട്ടും വച്ച് രസിക്കുമ്പോൾ വിപ്ലവം പറഞ്ഞ് നടക്കുന്ന പാവം അണികളെ കാണുമ്പോൾ
പുട്ടാലു അമ്മാവൻ ചന്തക്ക് പോകുന്ന കാര്യം ഓർത്തു പോയി
ഇപ്പം... വരാം
ബാക്കി പിന്നെ...
തുടരും
പാമ്പാടിക്കാരൻ ന്യൂസിനു വേണ്ടി
ലുട്ടാപ്പി
ഒപ്പ് ➿👿