കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖമീസ് അലിയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി. അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണു സര്‍വീസില്‍നിന്നു നീക്കിയത്. ഇദ്ദേഹത്തെ ഇന്ത്യക്കു കൈമാറില്ലെങ്കിലും കേസുമായി ബന്ധപ്പെട്ടു യുഎഇ ഉദ്യോഗസ്ഥര്‍ക്കു ചോദ്യംചെയ്യാന്‍ അവസരം നല്‍കും.