തീവ്രവാദികളുമായി ഏറ്റുമുട്ടൽ; കശ്മീരിൽ ക്യാപ്റ്റനടക്കം നാല് സൈനികർക്ക് വീരമൃത്യു

 






ശ്രീനഗർ: വടക്കൻ ക്ശമീരിലെ കുപ്വാരയിലെ മച്ചിൽ മേഖലയില്തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില് നാല് ഇന്ത്യൻ സൈനികര്ക്ക് വീരമൃത്യു. ആർമി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരിൽ ഉള്പ്പെടുന്നു. 

നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല് തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. 

നിയന്ത്രണരേഖയിൽ നുഴഞ്ഞു കയറാന്ശ്രമിച്ച തീവ്രവാദികളെ ഇന്ത്യൻ പട്രോളിങ് സംഘം തടഞ്ഞതായും പിന്നീട് ഏറ്റുമുട്ടലുണ്ടായതായും സൈനിക വാക്താവ് അറിയിച്ചു. 

Previous Post Next Post