പെട്രോൾ, ഡീസൽ വില വർധിച്ചു




പെട്രോൾ, ഡീസൽ വില വർധിച്ചു
പെട്രോൾ വിലയിൽ 11 പൈസയും ഡീസൽ വിലയിൽ 22 പൈസയും വർധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ പെട്രോൾ വില 61 പൈസയും ഡീസൽ വില 80 പൈസയും വർധിച്ചു.

കോട്ടയം വില
*പെട്രോൾ: 82.23 രൂപ
*ഡീസൽ: 75.90 രൂപ

രാജ്യാന്തര വിപണിയിൽ ഓയിൽ വിലയിലുണ്ടായ കയറ്റമാണ് ഇന്ത്യയിൽ വില ഉയരാൻ കാരണം. ഇന്നലെ ക്രൂഡ് വില ബാരലിന് 48.40 ഡോളറിലെത്തി. 

ഈ വർഷം ഓയിൽ വിപണിയിൽ *രാജ്യാന്തര വില കുറഞ്ഞു നിന്നതിനാൽ ഇന്ത്യക്ക്  മുൻ വർഷത്തേക്കാൾ 1.6 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്ക്.* ഇത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ കോവിഡ് 19 പാക്കേജിൻ്റെ അടുത്തു വരും.

ഓയിൽ വിലയിലുണ്ടായ വർധന ഇന്ത്യൻ കമ്പനികളായ ഒഎൻജിസി, ഓയിൽ ഇന്ത്യ എന്നിവയുടെ ഓഹരി വിപണിയിൽ അനുകൂല ചലനമുണ്ടാക്കി.
Previous Post Next Post