ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജെല്ലിക്കെട്ടിന് ഓസ്കാർ എൻട്രി ലഭിച്ചു.



ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയാണ് ജല്ലിക്കട്ടിന് ലഭിച്ചത്. ചൈതന്യ തമാനേയുടെ 'ദ ഡിസിപ്പിള്‍', വിധു വിനോദ് ചോപ്രയുടെ 'ശിക്കാര', അനന്ത് നാരായണന്‍ മഹാദേവന്റെ 'ബിറ്റല്‍ സ്വീറ്റ്', ഗീതു മോഹന്‍ദാസിന്റെ 'മൂത്തോന്‍' എന്നീ സിനിമകള്‍ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ സിനിമകളെയെല്ലാം പിന്തള്ളിയാണ് മലയാള ചിത്രമായ ജല്ലിക്കട്ട് ഓസ്കർ എൻട്രി നേടിയിരിക്കുന്നത്.ഓസ്‌കറിലേക്കുള്ള ഇന്ത്യന്‍ നാമനിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കുന്ന 14 അംഗ കമ്മറ്റിയാണ് തീരുമാനം അറിയിച്ചത്.
Previous Post Next Post