തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന്








തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യ​ക്ര​മം ത​ദ്ദേ​ശ​വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇൗ ​വ​ർ​ഷം ന​വം​ബ​ർ 11 നും ​ഡി​സം​ബ​ർ 20 നും ​ഇ​ട​യ്​​ക്ക്​ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളും 2020 ഡി​സം​ബ​ർ 21ന്​ ​സ​ത്യ​പ്ര​തി​ജ്ഞ​യോ ദൃ​ഢ​പ്ര​തി​ജ്ഞ​യോ എ​ടു​ത്ത്​ അ​ധി​കാ​ര​മേ​ൽ​ക്ക​ണ​മെ​ന്ന്​ ത​ദ്ദേ​ശ​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി.

ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ർ 20ന്​ ​പൂ​ർ​ത്തി​യാ​കാ​ത്ത ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ/ ദൃ​ഢ​പ്ര​തി​ജ്ഞ ന​ട​ത്ത​ണം. 2020 ഡി​സം​ബ​ർ 20 ന്​ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​ത്ത​താ​യി എ​ട്ട്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. (ത​ദ്ദേ​ശ സ്ഥാ​പ​നം, ജി​ല്ല, സ​ത്യ​പ്ര​തി​ജ്ഞ തീ​യ​തി ക്ര​മ​ത്തി​ൽ) വ​ണ്ടൂ​ർ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് ​-മ​ല​പ്പു​റം- ഡി​സം​ബ​ർ 22; ചോ​ക്കോ​ട്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​- മ​ല​പ്പു​റം- ഡി​സം​ബ​ർ 26; തൃ​ക്ക​ല​ങ്ങോ​ട്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​- മ​ല​പ്പു​റം- ജ​നു​വ​രി ഒ​ന്ന്​; മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​- മ​ല​പ്പു​റം- ഫെ​ബ്രു​വ​രി ഒ​ന്ന്​; വെ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​- മ​ല​പ്പു​റം- ഫെ​ബ്രു​വ​രി ഒ​ന്ന്​; തി​രു​നാ​വാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​- മ​ല​പ്പു​റം- ഫെ​ബ്രു​വ​രി ഒ​ന്ന്​; മ​ക്ക​ര​പ​റ​മ്പ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​- മ​ല​പ്പു​റം- ഫെ​ബ്രു​വ​രി ഒ​ന്ന്​; തി​രൂ​ർ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​- മ​ല​പ്പു​റം- ഫെ​ബ്രു​വ​രി ഒ​ന്ന്.

ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ളു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ രാ​വി​ലെ പ​ത്തി​നും മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ രാ​വി​ലെ 11.30 നും ​ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഒാ​രോ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ക്ക​ണം. ഒാ​രോ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത അം​ഗം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ക്ക​ണം.

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ ക​ഴി​ഞ്ഞാ​ലു​ട​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ ആ​ദ്യ​യോ​ഗം ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത അം​ഗ​ത്തി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ര​ണം. ഇൗ ​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്, ചെ​യ​ർ​പേ​ഴ്​​സ​ൺ, മേ​യ​ർ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്, വൈ​സ്​ ചെ​യ​ർ​േ​പ​ഴ്​​സ​ൺ, ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​മെ​ന്ന വി​വ​രം ത​ദ്ദേ​ശ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി അ​റി​യി​ക്കും.


Previous Post Next Post