ത​മി​ഴ് ടെ​ലി​വി​ഷ​ൻ താരം ചിത്രയെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.







ചെന്നൈ: ത​മി​ഴ് ടെ​ലി​വി​ഷ​ൻ താ​ര​ത്തെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
 സീ​രി​യ​ൽ താ​രം വി.​ ജെ ചി​ത്ര (29) യെ​യാ​ണ് ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

സീ​രി​യ​ൽ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ഹോ​ട്ട​ൽ മു​റി​യി​ൽ തി​രി​ച്ചെ​ത്തി​യ ചി​ത്ര ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് പു​ല​ർ​ച്ചെ 2.30 നാ​ണ് ചി​ത്ര ഹോ​ട്ട​ൽ മു​റി​യി​ലെ​ത്തി​യ​ത്. സ​ഹ​താ​രം ഹേ​മ​ന്തി​നൊ​പ്പ​മാ​ണ് ചി​ത്ര താ​മ​സി​ച്ചി​രു​ന്ന​ത്. റൂ​മി​ലെ​ത്തി​യ ചി​ത്ര ത​നി​ക്ക് കു​ളി​ക്ക​ണ​മെ​ന്നും ഹേ​മ​ന്തി​നോ​ടു പു​റ​ത്തേ​ക്കു പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ചി​ത്ര വാ​തി​ൽ തു​റ​ന്നി​ല്ല. ഹേ​മ​ന്ത് വാ​തി​ലി​ൽ മു​ട്ടി നോ​ക്കി​യെ​ങ്കി​ലും മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​തേ​തു​ട​ർ​ന്നു, ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് മു​റി​യു​ടെ മ​റ്റൊ​രു താ​ക്കോ​ൽ വാ​ങ്ങി ഹേ​മ​ന്ത് വാ​തി​ൽ തു​റ​ന്നു നോ​ക്ക​യ​പ്പോ​ഴാ​ണ് മു​റി​യി​ലെ ഫാ​നി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ൽ ചി​ത്ര​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ന​സ്ര​ത്ത്പേ​ട്ടൈ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഏ​റെ ജ​ന​പ്രീ​തി​യു​ണ്ടാ​യി​രു​ന്ന സീ​രി​യ​ൽ ന​ടി​യാ​ണ് ചി​ത്ര. വി​ജ​യ് ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പാ​ണ്ഡ്യ​ൻ സ്റ്റോ​ർ​സ് എ​ന്ന സീ​രി​യ​ലി​ലെ മു​ല്ലൈ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര പ്ര​ശ​സ്ത​യാ​കു​ന്ന​ത്


Previous Post Next Post