പൂഞ്ച് : ഇന്ത്യൻ പ്രദേശത്തേക്ക് നിയന്ത്രണരേഖ കടന്നെത്തിയ പാക് പെൺകുട്ടികളെ സൈന്യം സുരക്ഷാ കേന്ദ്രത്തിലാക്കി.
പാക് അധിനിവേശ കശ്‌മീരില്‍ നിന്നാണ് രണ്ടു പെണ്‍കുട്ടികള്‍ പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു.
ഇവരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടിയ ശേഷം നടത്തിയ അന്വേഷണത്തില്‍ തഹസില്‍ ഫോര്‍വേഡ് കഹുട്ടയിലെ അബ്ബാസ്‌പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണെെെെന്ന് വ്യക്തമായി. 17 കാരിയായ ലൈബ സബെയര്‍, 13 കാരിയായ സന സബെയര്‍ എന്നിവരാണ് അശ്രദ്ധമായി നടക്കുന്നതിനിടെ നിയന്ത്രണ രേഖ വഴി കടന്നത്. ഇരുവർക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സൈനിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി.