മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് പ്രചാരത്തിനിറങ്ങുന്നു; ഇന്ന് ആദ്യം എത്തുക ധർമ്മടത്ത്






കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിംഗ് ചൊവ്വാഴ്ച നടക്കാനിരിക്കെ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മുതല്‍ അഞ്ച് ദിവസം കണ്ണൂരില്‍. ധര്‍മ്മടത്ത്‌ സിപിഐഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്.  മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തതും സ്ഥാനാർ‌ത്ഥികൾ നേതാക്കളുടെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.

അനൗദ്യോഗിക സന്ദർശനത്തിനെത്തുന്ന മുഖ്യമന്ത്രി ധര്‍മ്മടത്തെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിക്കും.

മുഖ്യമന്ത്രിയെ പ്രാചാരണത്തിന് ഇറങ്ങുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  രംഗത്തെത്തിയിരുന്നു. ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന്‍ ഒരക്ഷരം മിണ്ടാതിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഭൂമിയിൽ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആരോപണം. എൽഡിഎഫിന്റെ ഒരു സ്ഥാനാർഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററിൽ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ ആഗ്രഹിക്കുന്നില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെയാണ് ആകാശത്ത് നിന്നും ഓൺലൈൻ പ്രചാരണം നടത്തേണ്ട ഗതികേട് ഉണ്ടായതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Previous Post Next Post