കൊട്ടിക്കലാശമില്ലാതെ പാമ്പാടി.... മാരക ശോകം


പാമ്പാടി : ഇലക്ഷൻ പരസ്യ പ്രചരണം അവസാനിച്ച ഇന്ന് പാമ്പാടി ടൗൺ മൂകമായിരുന്നു മുൻ കാല ഇലക്ഷൻപ്പോലെ  വിവിധ മുന്നണികൾ പാമ്പാടി ബസ്സ് സ്റ്റാൻഡിൽ എത്തി ആർപ്പുവിളികളും ഉച്ചഭാഷിണികൾ ഘടിപ്പിച്ച വാഹനങ്ങളും പ്രതീക്ഷിച്ച് അഞ്ച് മണി മുതൽ നിരവധി ആളുകൾ ആണ് ഇന്ന് പാമ്പാടിയിൽ എത്തിയത്  പക്ഷെ അവരെ എല്ലാം നിരാശരാക്കിക്കൊണ്ട് ഒരു രാഷ്ട്രീയകക്ഷികളുടെയും  പ്രവർത്തകരോ വാഹനങ്ങളോ പാമ്പാടി ടൗൺ പ്രദേശത്ത് എത്തി പ്രചരണം നടത്തിയില്ല അനൗൺസ്മെൻറ് വാഹനങ്ങൾ എല്ലാം തന്നെ   വാർഡുകളിലാണ് പ്രചരണം കൂടുതലായി നടത്തിയത് പാമ്പാടി പോലീസ് അധികാരികൾ മുൻകൂട്ടി സുരക്ഷ ഒരുക്കിയിരുന്നു കെട്ടിടങ്ങളുടെ മുകളിൽ നിന്ന്  കലാശക്കൊട്ട്  കാണാനുള്ളവർ എല്ലാവരും തന്നെ നിരാശരായാണ്  വീടുകളിലേക്ക് മടങ്ങിയത്
അതേസമയം സമീപ പഞ്ചായത്തുകളായ പള്ളിക്കത്തോട്ടിലും  വാഴൂരിലും ,കലാശക്കൊട്ട് നടന്നു
Previous Post Next Post