ഫെബ്രുവരി ഒന്ന് മുതൽ മദ്യവില കൂടും 150 രൂപ വരെ വർധനവ് ഉണ്ടാകും


 

സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ മദ്യവില കൂടും. അടിസ്ഥാന വിലയുടെ ഏഴു ശതമാനമാണ് വര്‍ധിക്കുക. സ്‌പിരിറ്റിന് വിലവര്‍ധന ചൂണ്ടികാണിച്ച് 15 ശതമാനം വിലകൂട്ടാനാണ് മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്. എന്നാൽ, ഏഴു ശതമാനമാണ് ഇപ്പോൾ വില വർധിപ്പിക്കുന്നത്.

മറ്റു നികുതികള്‍ കൂടി ഉൾപ്പെടുമ്പോൾ വിവിധ ബ്രാന്‍ഡുകള്‍ക്ക് 40 രൂപ മുതല്‍ 150 വരെ വർധിക്കാനാണ് സാധ്യത. വില വർധിപ്പിക്കാൻ ബെവ്‌കോ സർക്കാരിന്റെ അനുമതി തേടിയിരുന്നു. ഏഴ് ശതമാനം വില വർധിപ്പിക്കാനാണ് ബെവ്‌കോ അനുമതി തേടിയത്. ഇത് സർക്കാർ അംഗീകരിച്ചു. ബിയറിനും വെെനും വില വർധനവില്ല.
Previous Post Next Post