15 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹതയാരോപിച്ച് ബന്ധുക്കൾ






തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 15 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ കാമുകനെതിരെ കേസെടുക്കണം എന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.


Previous Post Next Post