കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു.



ദില്ലി: കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. സമരം നീണ്ടു പോകുന്നത് രാജ്യത്തിന് നല്ലതല്ലെന്നും  കൂടുതൽ എന്തു ചെയ്യാനാവുമെന്ന് സർക്കാർ ആലോചിച്ച് തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടു  നിയമം പിൻവലിച്ചാലേ സമരം തീരു എന്ന പിടിവാശിയും പാടില്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു 

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാരിന്റെ പത്താം വട്ട ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് ആർഎസ്എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  വിഗ്യാൻ ഭവനിൽ ഉച്ചക്ക് 2 മണിക്കാണ് ചർച്ച നടക്കുക.എന്നാൽ  നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും ഭേദഗതികൾ ചർച്ച ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാറിന്‍റെ നിലപാട്. നിയമങ്ങൾ പിൻവലിക്കാതെ വിശദമായ ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ. അതേസമയം, കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മുതൽ കർഷകരമായി കൂടിക്കാഴ്ച നടത്തും.
Previous Post Next Post