തെളിവുകൾ പരിശോധിക്കാതെയാണ് എൻഐഎ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നാണ് എൻഐഎ വാദം. എന്നാൽ കേസിൽ യുഎപിഎ നിലനിർത്താൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ആയിട്ടില്ലെന്നാണ് പ്രതികൾ കോടതിയെ അറയിച്ചത്. 2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റബർ 9നാണ് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.