ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് പ്രതികൂല ഫലങ്ങൾ ഉണ്ടായാൽ നിർമാതാക്കളായ കമ്പനികൾ മാത്രമായിരിക്കും ഉത്തരവാദികളെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു . രാജ്യത്ത് ശനിയാഴ്ച മുതൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാനിരിക്കെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ഉത്തരവാദിത്വം കേന്ദ്ര സർക്കാർ കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യമാണ് തള്ളിയാണ് ഈ കാര്യം അറിയിച്ചത് . കുത്തിവയ്പ് എടുക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടായാൽ കമ്പനി മാത്രമായിരിക്കും ഉത്തരവാദി എന്നും നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും കമ്പനികൾക്കായിരിക്കുമെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.