വാഗമണ്ണിനെ അടുത്തറിയാം ഇനി നാട്ടുകാണി ടവറിൽ കയറി



വാഗമൺ സുയിസൈഡ് പോയിന്റിൽ സ്ഥാപിച്ച നാടുകാണി ടവർ




ഈരാറ്റുപേട്ട:  വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ ഏറ്റവും ആകർഷണീയ കേന്ദ്രമായ ആത്മഹത്യമുനമ്പിൽ ജില്ലാ വിനോദ സഞ്ചാര വകുപ്പും, സാഹസിക വിനോദ സഞ്ചാര സംഘടനയും ചേർന്ന്  എല്ലാവിധ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയത്തോടെ ഇവിടെ വിനോദസഞ്ചരികളുടെ തിരക്ക് വർധിച്ചു. 

അഞ്ചു നിലകൾ ഉള്ള രണ്ടു നാടുകാണി ടവർ സ്ഥാപിച്ചിട്ടുണ്ട്. കിലോമീറ്ററുകൾ വിസ്ത്രീതി യുള്ള ദൂര കാഴ്ച കാണാൻ അവധി ദിവസങ്ങളിൽ ആയിരങ്ങൾ ആണ് വന്നു ചേരുന്നത്. കൂടാതെ അവധി ദിവസങ്ങളിൽ പാരഗ്ലൈഡിങ്ങും രാവിലെ  11  മണിക്ക് നടക്കുന്നുണ്ട്. ഉളുപ്പൂണി യിൽ നിന്ന് രണ്ടു കിലോമീറ്റർ ഉള്ളിൽ ആണ് സുയിസൈഡ് പോയിന്റ്. പ്രധാന റോഡിൽ നിന്ന് നല്ല റോഡ് ഇല്ലാതിരുന്നതിനാൽ അധികം ആളുകൾ എത്താതിരുന്ന ഇവിടെ റോഡ് കല്ല് പാകി നന്നാക്കിയതോടെ സഞ്ചാരികൾ കൂടുതൽ എത്തി തുടങ്ങി. വാഹനങ്ങൾ പാർക്ക് ചെയ്യാനും, യാത്രക്കാർക്ക് വിശ്രമിക്കാനും വിശാലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കു ന്നത്. പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയതോടെ യാത്രക്കാർക്ക് വലിയ ആശ്വാസം ആണ് ഉള്ളത്.




 
Previous Post Next Post