കരിപ്പൂർ വിമാനത്താവളത്തിലെ കോഴ ഇടപാട്; സൂപ്രണ്ട് ഉള്‍പ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.



കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിലെ കോഴ ഇടപാടിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇൻസ്പെക്ടർമാർ, ഒരു ഹവീൽദാർ എന്നിവരെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സസ്പെൻഡ് ചെയ്തു.

പണം വാങ്ങി സിഗററ്റും സ്വർണവും ഇലക്ട്രോണിക്സ് സാധനങ്ങളും കടത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായി സിബിഐ റെയ്ഡിൽ കണ്ടെത്തിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്നും 1 കോടി രൂപ വിലമതിക്കുന്ന സാധങ്ങളും പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉദ്യഗോസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Previous Post Next Post