കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്






കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്.
 രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളെയും ജനുവരി 29 ന് അഭിസംബോധന ചെയ്യും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇത്തവണ രണ്ട് ഘട്ടങ്ങളായാവും നടക്കുക. രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ജനുവരി 29 ന് തുടങ്ങുന്ന ഒന്നാംഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. രണ്ടാംഘട്ടം മാർച്ച് എട്ടിന് തുടങ്ങി ഏപ്രിൽ എട്ടിന് അവസാനിക്കും.

പാർലമെന്ററികാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. 


ഓരോ ദിവസവും നാല് മണിക്കൂർ വീതമാവും സഭ ചേരുക.

കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാവാനാണ് സാധ്യത. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം കേന്ദ്ര സർക്കാർ കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു.


Previous Post Next Post