കൊറോണ വാക്‌സിൻ കാർട്ടൂൺ മത്സരത്തിലേക്കുള്ള എൻട്രികൾ ക്ഷണിക്കുന്നു



തിരു:സംസ്ഥാന സർക്കാർ ഡിപ്പാർമെൻറ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന്റെ കോവിഡ്  വാക്‌സിൻ റോൾ ഔട്ട്  പദ്ധതിയുടെ ഭാഗമായി സമർപ്പണം ചാരിറ്റബിൾ ആൻഡ് വെൽഫെയർ സൊസൈറ്റി'യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർട്ടൂൺ മത്സരത്തിലേക്കുള്ള കാർട്ടൂണുകൾ ക്ഷണിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 5 മുതൽ 14 വയസുവരെയുള്ള വിദ്യാർത്ഥികൾക്ക്  മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 98956 67668, 98473 57583, 97467 45157. ഇന്ന് (15/01/2021) വൈകുന്നേരം 6 മണി വരെ മേൽക്കാണുന്ന വാട്സാപ്പ് നമ്പറിൽ കാർട്ടൂണുകൾ അയയ്ക്കാം. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനവും ശനിയാഴ്ച രാവിലെ പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടന വേദിയിൽ വച്ച് വിതരണം ചെയ്യും

Previous Post Next Post