വാട്സാപ്പ് :പുതിയ സ്വകാര്യതാനയം പൂർണ്ണമായി പിൻവലിക്കണം - കേന്ദ്ര സർക്കാർ




ന്യൂഡൽഹി:   വാട്സ് ആപ്പ് നയങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്ര സർക്കാർ. വാട്സ് ആപ്പിൻ്റ പുതിയ സ്വകാര്യതാനയം പൂർണ്ണമായി പിൻവലിക്കണമെന്ന്കേന്ദ്ര സർക്കാർ കത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ സ്വകാര്യതാ നയം സംബന്ധിച്ച് വിശദീകരണം നൽകണമെന്നും വാട്സ് ആപ്പ്  സി ഇ ഒയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്..

പുതിയ സ്വകാര്യതാനയം ഏർപ്പെടുത്തിയ വാർത്ത വന്നതിനെ തുടർന്ന് ഇന്ത്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ  നിരവധി പേർ വാട്സ്ആപ്പ് ഉപേക്ഷിച്ചിരുന്നു. തുടർന്ന് സ്വകാര്യതാനയം നടപ്പിലാക്കുന്നത് വാട്സ്ആപ്പ് മൂന്നുമാസത്തേക്ക് നീട്ടിയിരുന്നു.



Previous Post Next Post