തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ സൈനികന്റെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു.
പൂന്തുറ സ്റ്റേഷനിലെ രണ്ടു എസ്ഐമാർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്.
വാഹന പരിശോധനയ്ക്കിടെ കെവിൻ വിൽസ് എന്നയാളാണ് പോലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.