കോട്ടയത്തെ പൂർണമായും ഒഴിവാക്കിയുള്ള ഒരു ബജഡ്ജറ്റെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ


കോട്ടയം : ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റ് ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രികയായെ കാണാൻ സാധിക്കൂവെന്നും കോട്ടയത്തെ പൂർണമായും ഒഴിവാക്കിയുള്ള ഒരു ബജറ്റ് ആണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

കൊല്ലാട്മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പനച്ചിക്കാട് പഞ്ചായത്തിൽ നിന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്ക് സ്വീകരണം നൽകി.

Previous Post Next Post