പുതുപ്പള്ളി വിട്ടെങ്ങോട്ടും ഇല്ലെന്ന് നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടി



തിരുവനന്തപുരം: പുതുപ്പള്ളി വിട്ടെങ്ങോട്ടും ഇല്ലെന്ന് നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന തരത്തിൽ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് ഉമ്മൻചാണ്ടി വാര്‍ത്താ കുറിപ്പ് ഇറക്കി ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിച്ചത്. തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്നും അത് തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റം കോൺഗ്രസിന് കഴിയുമെന്നും കെപിസിസി പ്രസിഡന്‍റ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശം വന്നിരുന്നു. നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മുന്നോട്ട് വച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഉമ്മൻചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി വന്നതോടെ വാര്‍ത്ത ആളിപ്പടര്‍ന്നു. പിന്തുണച്ച് ഐ ഗ്രൂപ്പ് നേതാക്കൾ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ഉമ്മൻചാണ്ടി ഔദ്യോഗികമായി വാര്‍ത്താ കുറിപ്പ് ഇറക്കി തന്നെ ഇതെല്ലാം നിഷേധിച്ചത്. 
Previous Post Next Post