ശബരിമല: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നിന്റെ നിര്‍മാണം ശബരിമലയില്‍ പൂര്‍ത്തിയായി.
ശബരിമലയിൽ എത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും അന്നദാനം നല്‍കാന്‍ സാധിക്കുന്ന ഈ മണ്ഡപം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. 24 മണിക്കൂറും അന്നദാനം നടത്താന്‍ പര്യാപ്തമായ അന്നദാന മണ്ഡപം ശബരിമലയിൽ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാത ഭക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുന്ന ചുക്ക് കാപ്പി വരെ ഭക്തര്‍ക്കായി ഇവിടെ ഒരുക്കും.