തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു.





കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 63 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ, പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നീ സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന കാക്കത്തുരുത്ത് എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കവെയാണ് അപ്രതീക്ഷിത വിയോഗം.

Previous Post Next Post