മസ്കറ്റ്: ഒമാനിൽ വന്‍ ലഹരിമരുന്ന് ശേഖരവുമായി നാലംഗ സംഘം പിടിയിൽ. അന്താരാഷ്ട്ര സംഘങ്ങളുമായി ചേര്‍ന്ന് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയ ഇവരെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഫോര്‍ കോമ്പാറ്റിംഗ് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് അധികൃതരാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 170 കിലോഗ്രാം ലഹരി മരുന്നും പതിനായിരത്തിലധികം ലഹരി ഗുളികകളും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.