പാലാ വിട്ടുകൊടുക്കാനൊരുങ്ങി മാണി സി കാപ്പൻ




തിരുവനന്തപുരം: പാലായിൽ ജോസ് കെ മാണി – മാണി സി കാപ്പൻ പോരിനിടെ വിട്ടുവീഴ്ചയ്ക്ക് സാധ്യത. പാലാ മാണി സി കാപ്പൻ വിട്ടുകൊടുക്കുമെന്ന സൂചനകൾ നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്‌. 

പാലാ വിട്ടുകൊടുത്താൽ പകരം സുരക്ഷിത മണ്ഡലമോ, രാജ്യസഭാ സീറ്റോ നൽകണം. ഇതു സംബന്ധിച്ച് മാണി സി കാപ്പൻ എൻസിപി സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിയെന്ന് സൂചന.

വടക്കൻ കേരളത്തിൽ സിപിഎമ്മിനു സ്വാധീനമുള്ള മേഖലകളിൽ ജയസാധ്യതയേറിയ ഒരു മണ്ഡലമാണ് മാണി സി കാപ്പൻ പാലായ്ക്കു പകരം തേടിയിരിക്കുന്നത്. തുടർ ഭരണ സാധ്യത നിലനിൽക്കെ ഇടതുമുന്നണി വിട്ടാൽ തനിക്ക് തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് കാപ്പൻ വീട്ടുവീഴ്ചയ്ക്കൊരുങ്ങുന്നതെന്നാണ് സൂചന.


Previous Post Next Post