പാർക്ക് ചെയ്തിരുന്ന കാറിന് മേൽ മറ്റൊരു കാർ ഇടിച്ചു കയറി





പൂഞ്ഞാർ: ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ പനച്ചിപ്പാറ വില്ലേജ് ഓഫിസിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലേക്ക് നിയന്ത്രണം വിട്ടകാർ ഇടിച്ചു കയറി. പൂഞ്ഞാറിൽ നിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്ക് റബ്ബർ പാലുമായി പോയ  അമ്പാറനിരപ്പേൽ പുല്ലാട്ട് വാവച്ചന്റെ കാർ ആണ് ഇടിച്ചു കയറിയത്  ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ മുന്നോട്ട് നിരങ്ങി വൈദ്യുതി തൂണിടിയിച്ചു കാറിന്റെ  മേൽ ഒടിഞ്ഞു വീണു. ശനിയാഴ്ച 3.30നാണ് അപകടം.രണ്ടു കറുകൾക്കും സാരമായി  കേടുപാടുകൾ പറ്റിയിട്ടുണ്ട് . അപകടത്തിൽ ആർക്കും പരിക്കുകളില്ല. പാതാമ്പുഴ സ്വദേശി ജോസിന്റെ കാറിലേക്കാണ് ഇടിച്ചു കയറിയത്. കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു ഗതാഗതം പുനസ്ഥാപിച്ചു.


Previous Post Next Post