ഗായകൻ സോമദാസ്‌ അന്തരിച്ചു




കൊല്ലം : ഗായകൻ സോമദാസ്‌ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഐഡിയ സ്റ്റാർ സിംഗറിലൂടെയും നിരവധി സ്റ്റേജ് ഷോകൾ വഴിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനായി സോമദാസ് മാറുകയായിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോ(മലയാളം) രണ്ടാം സീസണിലും സോമദാസ് പങ്കെടുത്തിരുന്നു.കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്.

Previous Post Next Post