ആറ്റിങ്ങൽ മണ്ഡലത്തിലെ സ്മാർട്ട് വില്ലേജുകളുടെ ഉദ്ഘാടനം 15 ന്







ആറ്റിങ്ങൽ: പുതുതായി സ്മാർട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ കരവാരം ,വെള്ളല്ലൂർ, പുളിമാത്ത്, കിളിമാനൂർ വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ നിർമ്മാണ ഉത്ഘാടനം 2021 ഫെബ്രുവരി 15 ന് ഉച്ചക്ക് 12.30ന് റവന്യൂ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കുമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ആറ്റിങ്ങൽ മണ്ഡലംതല ഉദ്ഘാടനം ചിറയിൻകീഴ് താലൂക്ക് ആസ്ഥാനമായ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ നടക്കും.സർക്കാറിൻ്റെ നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണ ഉദ്ഘാടനം നടത്തുന്നത്. നാല് വില്ലേജ് ഓഫീസുകൾക്ക് കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി നിർമ്മിക്കുന്നതോടെ മണ്ഡലത്തിലെ എല്ലാ വില്ലേജുകൾക്കും ആധുനിക അടിസ്ഥാന സൗകര്യം ഉറപ്പാക്കുവാൻ സാധിച്ചുവെന്ന് എം.എൽ. എ അറിയിച്ചു. വക്കം, നഗരൂർ, കൊടുവഴന്നൂർ വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Previous Post Next Post