മോഹന്‍ലാലിന്റെ ദൃശ്യം 2 ചോര്‍ന്നു, റിലീസിന് പിന്നാലെ സിനിമ ടെലിഗ്രാമില്‍ ഡൗൺലോഡ് ചെയ്ത് സിനിമ കണ്ടവർ നിരവധി


കൊച്ചി: ഒടിടി റിലീസിന് പിന്നാലെ മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ചോര്‍ന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനുശേഷം ചിത്രം ടെലിഗ്രാമിലെത്തി. നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.ഇന്നലെ രാത്രിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്

ആദ്യമായിട്ടാണ് മലയാളത്തിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം നേരിട്ട് ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, പ്രേക്ഷകരുടെ പ്രതികരണം ഞെട്ടിച്ചെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. നിലവിലെ സാഹചര്യം മൂലമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post