കോഴിക്കോട് ദേവഗിരി കോളജിൽനിന്ന് ബിരുദം നേടിയതിനുശേഷം മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മോഷൻ പിക്ചർ ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ നേടി. സംവിധായകൻ പി.എൻ. മേനോന്റെ കുട്ട്യേടത്തി എന്ന ചിത്രത്തിലൂടെ തുടക്കം. പ്രശസ്ത കാമറാമാനായിരുന്ന അശോക് കുമാറിന്റെ കീഴിൽ ഓപ്പറേറ്റീവ് കാമറാമാനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു ഇത്. ബാബു നന്ദൻകോടിന്റെ സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്.
കോഴിക്കോട്ടുകാരനായ പി എസ് നിവാസ് ‘ഭാഗ്യരാജും ചിരഞ്ജീവിയും നായകന്മാരായി അരങ്ങേറിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും ആയിരുന്നു. തമിഴിലെ ലാന്റ്മാർക്ക് സിനിമകളായ ’16 വയതിനിലേ’, ‘കിഴക്കേ പോകും റയില്‍’, ‘സികപ്പു റോജാക്കള്‍’, തെലുങ്കിലെ ‘സാഗര സംഗമം’ തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും നിവാസ് ആയിരുന്നു. മലയാളത്തില്‍ ‘സത്യത്തിന്റെ നിഴലില്‍’, ‘ശംഖുപുഷ്പം’, ‘സര്‍പ്പം’, ‘ലിസ’ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്നു..