പൊലീസിന് നേരെ ബോംബേറ് ;സംഭവം കഴക്കൂട്ടം മേനംകുളം ഏലായിൽ ക്ഷേത്രത്തിന് സമീപം.



കഴക്കൂട്ടം: പ്രതിയെ പിടികൂടാൻ ചെന്ന കഴക്കൂട്ടം പോലീസിന് നേരെ പ്രതി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു മുങ്ങി.കഴക്കൂട്ടം പോലീസ്  എസ്.എച്ച്.ഒ യ്ക്കും സംഘത്തിനും നേരെ മേനംകുളം ഏലായിൽ  ക്ഷേത്ത്രതിനു സമീപം ഇന്ന്  വൈകിട്ടാണ്  ബോംബേറ് നടന്നത്. പൗണ്ടുകടവ് സ്വദേശി  ചുരുട്ട സന്തോഷ് എന്ന സന്തോഷിനെ  (27) പിടികൂടാൻ വന്ന പോലീസ് സംഘത്തിന് നേരെയാണ് ഇയാൾ  ബോംബെറിഞ്ഞ് കടന്നുകളഞ്ഞത്.ഒട്ടനവധി കേസുകളിൽ പ്രതിയായ ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി.

പീഡനപരാതിയുമായി ബന്ധപ്പെട്ട് ഇരയുടെ മാതാവ്  ചൈൽഡ്‌ലൈനിനു നൽകിയ പരാതിയിന്മേൽ ചൈൽഡ് ലൈനിനിന്റെ നിർദ്ദേശപ്രകരമാണ് കഴക്കൂട്ടം പോലീസ് ഇയാൾ  താമസിക്കുന്ന മേനംകുളം ഏലായിൽ  ക്ഷേത്ത്രതിനു സമീപമുള്ള വാടക വീട്ടിൽ എത്തിയത്.പോലീസിനെ കണ്ടതും  കയ്യിൽകരുതിയ ബോംബെറിഞ്ഞ് പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിമുങ്ങുകയും ചെയ്തു.ഇയാളുടെകൂടെയുണ്ടായിരുന്ന ഒരു കുഞ്ഞിനെ പോലീസ് രക്ഷപെടുത്തി സ്റ്റേഷനിൽ എത്തിച്ചു.

Previous Post Next Post