ജസ്ന തിരോധാനക്കേസ് സി . ബി . ഐ ക്ക് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവ്

കൊച്ചി : ജസ്ന മരിയ തിരോധാന കേസ് സി ബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്. ജസ്നയുടെ സഹോദരനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് കോടതിയെ സി ബി ഐ അറിയിച്ചു. സി ബി ഐ തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല. കേസ് ഡയറി സി ബി ഐക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിശദമായി അന്വേഷിച്ചെങ്കിലും ജസ്നയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. 2018 മാര്‍ച്ച് 20നാണ് എരുമേലി സ്വദേശി ജസ്ന മരിയയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
Previous Post Next Post