പ്രകൃതിയുടെ ഉപാസകനായ കുമരകത്തെ രാജപ്പന് ഇനി യന്ത്രവൽകൃത വള്ളം സ്വന്തം





കുമരകം:   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മൻ കി ബാത്തിലൂടെ ലോക ശ്രദ്ധ നേടിയ പ്രകൃതിയുടെ ഉപാസകൻ കുമരകത്തെ  രാജപ്പന് ഇനി യന്ത്രവൽകൃത വള്ളം ഉപയോഗിച്ച് തൻ്റെ സ്വച്ഛ് വേമ്പനാട്ട് കായൽ സപര്യ തുടരാം .

ബി.ജെപി സംസ്ഥാനനേതാവും കൊച്ചിൻഷിപ്പിയാർഡ് ഡയറക്ടറുമായ ബി.രാധാകൃഷ്ണമേനോൻ ഷാൾ അണിയിച്ച് രാജപ്പനെ ആദരിച്ച ചടങ്ങിൽ ബി ജെ പി   സംസ്ഥാന സമിതി അംഗം  ശിവശങ്കരൻ മുഖേന പ്രവാസി വ്യവസായി ശ്രീകുമാർ വാങ്ങി കൊടുത്തയച്ച മോട്ടോർ ഘടിപ്പിച്ച വള്ളം രാജപ്പന് സമ്മാനിച്ചു.
വള്ളം കൈമാറുന്ന ചടങ്ങിൽ  ശിവശങ്കരൻ, ബിജെപി മേഖല പ്രസിഡണ്ട് എം കെ നസീർ ,ജില്ലാ പ്രസിഡണ്ട് അഡ്വ.നോബിൾമാത്യു, കുമരകം പഞ്ചായത്ത് അംഗങ്ങളായ പി കെ സേതു , ജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.


Previous Post Next Post