മകള്‍ വിസ്മയയുടെ പുസ്തകം വാലൻ്റൈൻ ദിനത്തിൽ പുറത്തിറങ്ങുമെന്ന് മോഹന്‍ലാല്‍.







മകള്‍ വിസ്മയയുടെ പുസ്തകം വാലൻ്റൈൻ ദിനത്തിൽ പുറത്തിറങ്ങുമെന്ന് മോഹന്‍ലാല്‍.

വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകം *'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്'* പെന്‍ഗ്വിന്‍ ബുക്‌സാണ് പുറത്തിറക്കുന്നത്.

ഒരച്ഛനെന്ന നിലയില്‍ ഇത് അഭിമാന നിമിഷമെന്നാണ് മകള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മോഹന്‍ലാൽ കുറിച്ചു.

 _മോഹൻലാലിൻ്റെ കുറിപ്പ് ഇങ്ങനെ_ ....👇

ഒരച്ഛനെന്ന നിലയില്‍ എന്റെ മകളുടെ പുസ്തകം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14ന് ഇറങ്ങുമെന്ന് പ്രഖ്യാപിക്കുന്നത് ഒരു അഭിമാന നിമിഷമാണ്. കവിതകളുടെയും കലയുടെയും സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പെന്‍ഗ്വിന്‍ ഇന്ത്യയാണ്. ഈ ശ്രമത്തില്‍ അവള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുമോഹന്‍ലാല്‍ കുറിച്ചു.

നേരത്തെ പ്രണവ് മോഹന്‍ലാലും വിസ്മയയുടെ പുസ്തകത്തിന്‍റെ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.


Previous Post Next Post