പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു ശേഷം പാമ്പാടി കമ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് ഞായറാഴ്ച്ച മുതൽ തുറന്ന് കൊടുക്കുന്നു പാമ്പാടി പഞ്ചായത്ത് പുതിയ ഭരണസമതിക്ക് അഭിനന്ദനങ്ങൾ




പാമ്പാടി : കഴിഞ്ഞ 14 ൽപ്പരം വർഷങ്ങളായി UDF ഭരണത്തിൽ നിസാര കാര്യങ്ങൾ പറഞ്ഞ് അടച്ചിട്ട പാമ്പാടി കമ്മ്യൂണിറ്റി ഹാൾ ഞായറാഴ്ച്ച മുതൽ പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകാൻ പഞ്ചായത്ത് തീരുമാനിച്ചു 
സാധാരണക്കാരായ ജനങ്ങൾക്ക് വിവാഹങ്ങൾ നടത്താൻ സ്വകാര്യ ഓഡിറ്റോറിയങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു ഇത്രയും കാലം അതിന് പരിഹാരമാരി എന്നതിൽ പാമ്പാടിയിലെ എല്ലാ ജനങ്ങൾക്കും സന്തോഷമുണ്ട് എന്ന് നാട്ടുകാർ അറിയിച്ചു 
വിവാഹങ്ങൾക്ക് അയ്യായിരം രൂപയാണ് വാടക , പൊതുപരിപാടികൾക്ക് രണ്ടായിരത്തി അഞ്ഞൂറും ആണ് വാടക ,' തിരികെ കിട്ടുന്ന സെക്യൂരിറ്റിയായി അയ്യായിരം രൂപ കെട്ടിവയ്ക്കുകയും വേണം ,ഹാളിൽ നിലവിൽ 250 കസേരകൾ ഉണ്ട് അവയ്ക്ക് യഥാക്രമം 1 രൂപ വച്ച് ( കസേര ആവശ്യമെങ്കിൽ മാത്രം ) അധികം നൽകണം 
ഈ നല്ല തീരുമാനത്തിന് എല്ലാ മേഖലകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് 
പാമ്പാടിക്കാരൻ ന്യൂസിൻ്റെ അഭിനന്ദനം പഞ്ചായത്ത് ഭരണ സമതിയെ സ്നേഹപൂർവ്വം അറിയിക്കുന്നു
Previous Post Next Post