കോട്ടയം : വിശക്കാത്ത കേരളം, വിശക്കാത്ത മണർകാട്
കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ്സിന്റെ ഈ പദ്ധതിയുടെ കീഴിൽ ആൻ ലൈഫ് കെയർ സർജിക്കൽസ്സുമായി സഹകരിച്ചു "വിശക്കാത്ത മണർകാട് " എന്ന ഒരു പദ്ധതി മണർകാട് കവലയിൽ ആൻ ലൈഫ് കെയർ സർജിക്കൽസിനു സമീപം ആരംഭിച്ചിരിക്കയാണ്.
ഈ പദ്ധതിയിൻ പ്രകാരം എല്ലാ ദിവസവും 12 മണി മുതൽ ഉച്ചഭക്ഷണം (പൊതിച്ചോർ) സൗജന്യമായി വിതരണം ചെയ്യുന്നു.
മണർകാട് പ്രദേശത്തു ആരും വിശന്നിരിക്കരുത് എന്ന ഉദ്ദേശത്തോടെ കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ്സിന്റെ കോട്ടയം ജില്ലാകമ്മറ്റി നടത്തുന്ന ഈ പ്രവർത്തിയിൽ അർഹരായവരെ കണ്ടെത്തി പങ്കെടുപ്പിക്കണമെന്നു നല്ലവരായ നിങ്ങളോട് അഭ്യർഥിക്കുന്നു.
സൗജന്യ പൊതിച്ചോർ വിതരണ ഉത്ഘാടനം മണർകാട് CI ശ്രീ K. വിനു കുമാർ ഇന്ന് 12.00 മണിക്ക് നിർവഹിക്കും