ആരാധകരില്‍ ആവേശം നിറച്ച്‌ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ ഔദ്യോഗിക പോസ്റ്റര്‍.






ആരാധകരില്‍ ആവേശം നിറച്ച്‌ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ ഔദ്യോഗിക പോസ്റ്റര്‍. കളരിമുറയിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിലെ ഫോട്ടോയും അതിന്റെ ഡിസൈനും മോഹന്‍ലാലിന്റെ മെയ് വഴക്കം എടുത്തു കാട്ടുന്ന വിധത്തിലുള്ളതാണ്.

നെയ്യാറ്റിന്‍കര ഗോപനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പൊടിപടലത്തിനിടയില്‍ നിന്നും നിലത്ത് ചവിട്ടി ബാലന്‍സ് ചെയ്ത് മുകളിലേക്ക് ഉയരുന്ന വിധത്തിലാണ് പോസ്റ്ററില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നില്‍ ഗോപന്റെ വാഹനമായ വിന്റേജ് ബെന്‍സ് കാറും കാണാവുന്നതാണ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേരായി നല്‍കിയിരിക്കുന്നത്.


Previous Post Next Post