പാമ്പാടി : പാമ്പാടിയിൽ വൈദ്യുതി മുടക്കം പതിവാകുന്നു ഇന്നലെ വൈദ്യുതി മുടങ്ങിയത് 10 മണിക്കൂർ തുടർച്ചയായി കാലാഹരണപ്പെട്ട സബ്ബ് സ്റ്റേഷൻ എന്ന് പരക്കെ ആക്ഷേപം. ഇന്ന് അർത്ഥരാത്രി 12 ന് മുടങ്ങിയ വൈദ്യുതി രാവിലെ 10നാണ് പുന: സ്ഥാപിക്കാൻ സാധിച്ചത് തുടർച്ചയായി വൈദ്യുതി മുടക്കം ജനങ്ങൾക്ക് ബുദ്ധിമുട്ടായിട്ട് വർഷങ്ങളാകുന്നു ഇലക്കൊടിഞ്ഞിയിൽ ഉള്ള സബ്ബ് സ്റ്റേഷനിൽ ആധുനിക സംവിധാനങ്ങൾ ഉടൻ ലഭ്യമാക്കി ഇതിന് ഒരു പരിഹാരം കാണണമെന്ന് വിവിധ റെസിഡൻസ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു . പാമ്പാടി താലുക്ക് ആശുപത്രിയും ഈസബ്ബ്സ് സ്റ്റേഷൻ പരിധിയിൽ ആണ് വൈദ്യുതി മുടക്കം ആശുപത്രി പ്രവർത്തനത്തെ ചെറിയ തോതിലെങ്കിലും ബാധിക്കുന്നുണ്ടെന്ന് രോഗികളും പറഞ്ഞു
ഇടതു പക്ഷ സർക്കാർ വൈദ്യുതി മേഖലയിൽ പൂർണ്ണത കൈവരിച്ചു എന്ന് പറയുമ്പോഴും അതിന് പരിഹാസമായി മാറുകയാണ് പാമ്പാടിയിലെ വൈദ്യുത വിതരണം. സെക്ഷൻ ഓഫീസിൽ വിളിച്ചാൽ പലപ്പോഴും ലൈൻ കിട്ടാറില്ല എന്ന ആക്ഷേപവും പരക്കെ ഉണ്ട്