മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; 13 രോ​ഗികൾ മരിച്ചു


മഹാരാഷ്ട്രയിലെ വസായിയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ 13 കോവിഡ് രോഗികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ വസായിലുള്ള വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന രോഗികളാണ് മരിച്ചത്.

ഐസിയുവിലെ എസി യൂനിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് നിഗമനം. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 17 കോവിഡ് രോഗികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്.
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,013 പേ​ര്‍​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 40,94,840 ആ​യി.

62,298 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ള്‍ 568 കൊവി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 6,99,858 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. മും​ബൈ​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,410 പേ​ര്‍​ക്കു കൂ​ടി കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. 75 പേ​ര്‍ കൂ​ടി രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ചു.


أحدث أقدم