തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥി കൊവിഡ്-19 ബാധിച്ച് മരിച്ചു; ജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പ്



തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ്-19 ബാധിച്ചു മരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീവിള്ളിപുത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പിഎസ്ഡബ്യൂ മാധവ റാവുവാണ് മരിച്ചത്.

മാര്‍ച്ച് മാസം അവസാനം കൊവിഡ് സ്ഥിരീകരിച്ച മാധവ റാവു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാധവ റാവുവിന്റെ മരണം വോട്ടെടുപ്പിന് ശേഷമായതിനാല്‍ മണ്ഡലത്തില്‍ രണ്ടാമതും വോട്ടെടുപ്പ് നടത്തേണ്ടതില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മണ്ഡം ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് പോകും.

ഏപ്രില്‍ 6 നായിരുന്നു തമിഴ്‌നാട്ടില്‍ 38 ജില്ലകളിലെ 234 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 2 നാണ് വോട്ടെണ്ണല്‍.
Previous Post Next Post