പാമ്പാടി : പ്രിയ വ്യാപാരി സുഹൃത്തുക്കളെ ,
നമ്മുടെ അപേക്ഷ പരിഗണിച്ച് ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ നിന്നും സൗജന്യ കോവിഡ് വാക്സിനേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
10 /4/21 ശനിയാഴ്ച പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ വെച്ച് രാവിലെ 9 മുതൽ 3 മണി വരെ വാക്സിനേഷൻ സൗകര്യം ഉണ്ടായിരിക്കും
45 വയസ് കഴിഞ്ഞ എല്ലാ
വ്യാപാരികൾക്കും , കുടുംബാഗങ്ങൾക്കും , സ്റ്റാഫിനും മുൻ ഗണന നൽകി പ്രത്യേക കൗണ്ടർ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമില്ല, വരുന്നവർ ആധാർ കാർഡ്, ഫോൺ നമ്പർ മാത്രം നൽകിയാൽ മതിയാകും
എല്ലാവരും വാക്സിനേഷൻ എടുത്ത് കോവിഡ് പ്രതിരോധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
ഷാജി പി. മാത്യു
പ്രസിഡന്റ്
കെ.വി.വി. ഇ എസ്
പാമ്പാടി