തിരുവനന്തപുരം.: കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. പൊതു പരിപാടികൾ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 പേരെ മാത്രമെ പങ്കെടുക്കാൻ അനുവദിക്കൂ. അടച്ചിട്ട മുറികളിൽ 100 പേർ മാത്രം. പൊതു പരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണം.
ഹോട്ടലുകളും കടകളും രാത്രി ഒൻപതിന് അടയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു. പൊതു പരിപാടികളിൽ സദ്യ പാടില്ല. പായ്ക്കറ്റ് ഫുഡ് ആവാം.