നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചവറ: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൊഴിയൂര്‍ കൊല്ലങ്കോട് തൈവിളാകം വീട്ടില്‍ ജോസഫിന്റെ മകള്‍ ജോസ്മി ജോസഫി (19) നെയാണ് വ്യാഴാഴ്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തേവലക്കരയിലെ സ്വകാര്യ ആശുപത്രി നഴ്‌സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജോസ്മി അവധിക്കു നാട്ടില്‍ പോയി തിരിച്ചെത്തിയ ദിവസമാണ് മരണം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Previous Post Next Post