ഒരു കോടിയോളം വിലവരുന്ന സ്വർണമാണ് ആണ് ജ്യൂസിൽ കലർത്തിയത്. രണ്ടര കിലോ സ്വർണ്ണവുമായി കണ്ണൂർ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്.
ആറ് ബോട്ടിലുകളിലായാണ് സ്വര്‍ണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിൽ ദ്രാവകരൂപത്തിൽ സ്വർണം കടത്തുന്നത് രാജ്യത്ത് ഇതാദ്യം എന്നാണ് റിപ്പോർട്ട്.