മാരക മയക്കു മരുന്നുമായി നടന്‍ കൊച്ചിയില്‍ പിടിയിലായി.


മാരക മയക്കു മരുന്നുമായി നടന്‍ കൊച്ചിയില്‍ പിടിയിലായി.
എറണാകുളം എക്സൈസ് സർക്കിൾ ഓഫീസിൻ്റ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ നോർത്തിലുള്ള പരമാര റോഡിൽ നിന്നും മാരക മയക്ക് മരുന്നിനത്തിൽപ്പെടുന്ന 2.5 ഗ്രാം ഹാഷിഷ് ഓയിൽ 0.1 ഗ്രാം ബ്രൂപിനോർഫിൻ 15 ഗ്രാം കഞ്ചാവ് മാരാകായുധ ഇനത്തിൽപ്പെടുന്ന വളയൻ കത്തി എന്നിവയുമായി സിനിമാ സീരിയൽ നടനായ തൃക്കാക്കര വില്ലേജിൽ പള്ളിലാംകര ദേശത്ത് കാവുങ്കൽകാവ് വീട്ടിൽ അയ്യപ്പൻ മകൻ പ്രസാദിനെ (40) അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരെ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് വകുപ്പ് പ്രകാരം കേസ്സ് എടുത്തു.
ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അക്രമവുമായി ബന്ധപ്പെട്ട കേസ്സ് നിലവിലുണ്ട്. 

ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിൽ വില്ലൻ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
أحدث أقدم